Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : War Room

Palakkad

ജി​ല്ല​യി​ലെ പാ​ച​ക​വാ​ത​കവി​ത​ര​ണം: പ​രാ​തി​പ​രി​ഹാ​ര​ത്തി​നു വാ​ർ റൂം

​പാ​ല​ക്കാ​ട്: പാ​ച​ക​വാ​ത​കം, പെ​ട്രോ​ൾ, ഡീ​സ​ൽ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ, വി​ത​ര​ണ​ക്കാ​ർ എ​ന്നി​വ​രെ സം​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​ന് എ​ൽ​പി ജി ​ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ന്‍റേ​യും പെ​ട്രോ പ്രൊ​ഡ​ക്ട്സ് ഗ്രീ​വ​ൻ​സ് റി​ഡ്ര​സ​ൽ ഫോ​റ​ത്തി​ന്‍റേ​യും യോ​ഗം ജി​ല്ലാ ക​ള​ക്ട​ർ കെ. ​സു​ധീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

പാ​ച​ക​വാ​ത​ക വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പ​രാ​തി​പ​രി​ഹാ​ര​ത്തി​നാ​യി ജി​ല്ലാ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ൽ വാ​ർ റൂം ​പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.\

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ.​കെ. മ​നോ​ജ്കു​മാ​ർ, ഓ​യി​ൽ മാ​ർ​ക്ക​റ്റിം​ഗ് ക​ന്പ​നി​ക​ളു​ടെ സെ​യി​ൽ​സ് ഓ​ഫീ​സ​ർ​മാ​ർ, ക​ണ്‍​സ്യൂ​മ​ർ അ​സോ​സി​യേ​ഷ​ൻ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ഉ​പ​ഭോ​ക്തൃ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, പോ​ലീ​സ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up